പാലക്കാട് ഇരു ചക്ര വാഹനത്തിൽ സഞ്ചരിച്ചിരുന്ന വിമുക്തഭടൻ ബസിനടിയിൽ വീണ് മരിച്ചു. റോഡിൽ കുഴി കണ്ടപ്പോൾ പെട്ടന്ന് ബൈക്ക് വെട്ടിച്ചു മാറ്റിയപ്പോൾ നിയന്ത്രണം തെറ്റിയാണ് അപകടമുണ്ടായത്. പരുതൂർ പുറത്താട്ടിൽ സജീഷാണ് അപകടത്തിൽ മരിച്ചത്. 41 വയസാണ് സജീഷിൻ്റെ പ്രായം.
മേലേ പട്ടാമ്പിയിൽ കൂടി ബൈക്കോടിച്ചു വരികയായിരുന്ന സജീഷ് പെട്ടന്ന് നിയന്ത്രണം തെറ്റി റോഡിൽ വീണു. അതേ ദിശയിൽ ബൈക്കിനു പിന്നാലെ വന്ന സ്വകാര്യ ബസ് നിമിഷ നേരം കൊണ്ട് സജീഷിൻ്റെ ദേഹത്തു കൂടി കയറിയിറങ്ങുകയായിരുന്നു.സംഭവ സ്ഥലത്തു വച്ചു തന്നെ സജീഷ് മരിച്ചു.