പ്രധാനമന്ത്രി ഇന്ന് വയനാട്ടിൽ, പ്രതീക്ഷകൾ വാനോളം

At Malayalam
1 Min Read

വയനാടിൻ്റെ ദുരിതം നേരിൽ കാണാൻ പ്രധാന മന്ത്രി നരേന്ദ്ര മോദി ഇന്ന് വയനാട്ടിലെത്തുകയാണ്. ഡെൽഹിയിൽ നിന്ന് പ്രത്യേക വിമാനത്തിൽ കണ്ണൂരിലെത്തുന്ന മോദി ഹെലികോപ്ടറിലാകും വയനാട്ടിലെത്തുക.

നിലവിൽ ലഭിയ്ക്കുന്ന വിവരമനുസരിച്ച് രാവിലെ 11.55 നാണ് പ്രധാനമന്ത്രി വയനാട്ടിൽ എത്തുന്നത്.12 മണി മുതൽ ഏകദേശം മൂന്നുമണി വരെ അദ്ദേഹം വയനാട്ടിൽ ഉണ്ടാകും എന്നാണ് അറിയുന്നത്. ഉരുൾപൊട്ടലിൻ്റെ ആഘാതം ഏറ്റവും കൂടുതൽ ഏൽക്കേണ്ടി വന്ന ചൂരൽ മല, മുണ്ടക്കൈ , പുഞ്ചിരി മട്ടം എന്നിവിടങ്ങൾ പ്രധാനമന്ത്രിയുടെ സന്ദർശന പട്ടികയിൽ ഉള്ളതായാണ് വിവരം.

ദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ടവരേയും സ്വന്തം വീട്ടിലേയ്ക്ക് മടങ്ങാനാകാത്തവരേയും താമസിപ്പിച്ചിരിയ്ക്കുന്ന ക്യാമ്പുകളിലും പ്രധാനമന്ത്രി എത്തും എന്നാണറിയുന്നത്. പ്രധാനമന്ത്രിയുടെ സന്ദർശനത്തെ വലിയ പ്രതീക്ഷയോടെയാണ് കേരളവും ഉറ്റു നോക്കുന്നത്.

അപകടത്തിൻ്റെ വ്യാപ്തി ഉൾക്കൊണ്ട് കേന്ദ്രത്തിൽ നിന്നുള്ള കാര്യമായ സഹായം പ്രധാനമന്ത്രി നൽകും എന്നാണ് പ്രതീക്ഷ. എല്ലാം നഷ്ടപ്പെട്ടവരുടെ പുനരധിവാസം ഉൾപ്പെടെയുള്ള വിഷയങ്ങൾ പ്രധാനമന്ത്രിയെ സംസ്ഥാന സർക്കാർ ധരിപ്പിയ്ക്കും. പ്രധാന മന്ത്രിയുടെ സന്ദർശനം പ്രമാണിച്ച് വയനാട്ടിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.

- Advertisement -
Share This Article
Leave a comment