ബ്രസീലിൽ വിമാനാപകടം, 62 പേർ മരിച്ചു

At Malayalam
0 Min Read

ബ്രസീലിൽ വിമാനം തകർന്ന് 62 പേർ മരിച്ചതായി റിപ്പോർട്ട്. വിൻഹെഡോ പട്ടണത്തിലെ ഒരു വീടിൻ്റെ മുറ്റത്താണ് വിമാനം നിയന്ത്രണം വിട്ട് തകർന്നു വീണതെന്നാണ് ലഭിയ്ക്കുന്ന വിവരം. ബ്രസീലിയൻ ടി വി ചാനലുകളിൽ വിമാനം ആകാശത്ത് ആടി ഉലയുന്നതിൻ്റേയും പിന്നാലേ ഉഗ്രശബ്ദത്തോടെ അഗ്നിഗോളമായി വീഴുന്നതിൻ്റേയും ദൃശ്യങ്ങൾ സംപ്രേഷണം ചെയ്യുന്നുണ്ട്.

വിമാനം വീണത് ഒരു പട്ടണത്തിലായതു കൊണ്ടു തന്നെ നിരനിരയായി വീടുകളും ഫ്ലാറ്റുകളും ഉള്ളടത്താണ് അപകടം നടന്നത്. പ്രദേശവാസികൾക്ക് അപകടത്തെ തുടർന്ന് ജീവഹാനി സംഭവിച്ചിട്ടുണ്ടോ എന്നറിയില്ല. നിരവധി വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചതായും പ്രദേശമാകെ കറുത്ത പുകയാൽ മൂടപ്പെട്ടിരിയ്ക്കുകയാണെന്നും ബ്രസീലിയൻ ടെലിവിഷൻ ചാനലുകൾ റിപ്പോർട്ട് ചെയ്യുന്നു.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment