തെക്കോട്ട് മഴ കനക്കുമെന്ന് സ്വകാര്യ ഏജൻസികൾ

At Malayalam
1 Min Read

സംസ്ഥാനത്ത് വരും ദിവസങ്ങളിൽ ശക്തമായ മഴ ഉണ്ടാകാൻ സാധ്യത ഉള്ളതായി സ്വകാര്യ കാലാവസ്ഥാ നിരീക്ഷണ ഏജൻസികൾ പറയുന്നു. പ്രത്യേകിച്ച് തെക്കൻ – മധ്യ ജില്ലകളിലാണ് അതിശക്തമായ മഴ പെയ്യുമെന്ന് അറിയിപ്പുള്ളത്. ആന്ധ്രപ്രദേശിനു മുകളിൽ ന്യൂനമർദം രൂപപ്പെടുകയും ആഗോള മഴപാത്തി ഉണ്ടാവുകയും ചെയ്യാനുള്ള സാധ്യത മുൻ നിർത്തിയാണ് സ്വകാര്യ ഏജൻസികൾ ഇത്തരം റിപ്പോർട്ടു നൽകുന്നത്.

മലയോര മേഖലകളിൽ മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ, വെള്ളപ്പൊക്ക സാധ്യകളുമുണ്ടാകും. ഇവിടങ്ങളിൽ പ്രത്യേക ജാഗ്രത ആവശ്യമാണെന്നും അറിയിപ്പുണ്ട്. നാളെ മുതൽ സംസ്ഥാനത്തെ വിവിധ ജില്ലകളിൽ മഞ്ഞ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. മലപ്പുറം, ഇടുക്കി, പാലക്കാട് ജില്ലകളിൽ നാളെയും പാലക്കാട്, ഇടുക്കി, പത്തനംതിട്ട, മലപ്പുറം, വയനാട് ജില്ലകളിൽ ഞായറാഴ്ചയും മഞ്ഞ ജാഗ്രതാ നിർദേശമുണ്ട്.

കൂടാതെ ഒറ്റപ്പെട്ട കേന്ദ്രങ്ങളിൽ ശക്തമായ മഴയുണ്ടാകുമെന്നും ജാഗ്രത അത്യാവശ്യമാണെന്നും സ്വകാര്യ കാലാവസ്ഥാ ഏജൻസികൾ പറയുന്നു.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment