പൊലിസ് തലപ്പത്ത് ചെറിയ അഴിച്ചു പണി

At Malayalam
1 Min Read

എ ഡി ജി പി യോഗേഷ് ഗുപ്തയാണ് പുതിയ വിജിലൻസ് മേധാവി. ഗതാഗത കമ്മിണറായ എ ഡി ജി പി എസ് ശ്രീജിത് ഇനി പൊലിസ് ആസ്ഥാനത്ത്. പകരം ഗതാഗത കമ്മിഷണറായി ഇൻസ്പെക്ടർ ജനറലായ എ അക്ബർ എത്തും. ബിവറേജസ് കോർപ്പറേഷൻ്റെ തലപ്പത്ത് ആദ്യമായി ഒരുവനിയ ഉദ്യോഗസ്ഥ എത്തുന്നു എന്നതും പ്രത്യേകതയാണ്. ഹർഷിത അട്ടല്ലൂരിയാണ് ബെവ്കോയുടെ പുതിയ എം ഡി.

തിരുവനന്തപുരം റെയ്ഞ്ച് ഡി ഐ ജി യായി മുൻ സിറ്റി പൊലിസ് കമ്മിഷണറായിരുന്ന അജിതാ ബീഗം എത്തും. സി എച് നാഗരാജുവാണ് പുതിയ ക്രൈംബ്രാഞ്ച് ഇൻസ്പെക്ടർ ജനറൽ. കണ്ണൂർ റെയ്ഞ്ച് ഡി ഐ ജി യായ തോംസൺ ജോസിനെ സമാന തസ്തികയിൽ തൃശൂരിൻ്റെ ചാർജു കൂടി നൽകി.

പൊലിസ് കൺസ്ട്രക്ഷൻ കോർപ്പറേഷൻ മാനേജിംഗ് ഡയറക്ടറായി ഡി ഐ ജി ജയനാഥനെയും നിയമിച്ചിട്ടുണ്ട്.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment