ലിഫ്റ്റ് പൊട്ടി വീണ് ചുമട്ടു തൊഴിലാളി മരിച്ചു

At Malayalam
1 Min Read

കൊച്ചിയിൽ ലിഫ്റ്റ് പൊട്ടിവീണ് സി ഐ ടി യു യൂണിയനിൽപ്പെട്ട ചുമട്ടുതൊഴിലാളി മരിച്ചു. ഉണിച്ചിറയിലെ ജിയോ ജിത് ബിൽഡിംഗിലെ ലിഫ്റ്റിൻ്റെ വയർ പൊട്ടി വീണാണ് നസീർ എന്ന തൊഴിലാളി മരിച്ചത്. 41 വയസായിരുന്നു നസീറിൻ്റെ പ്രായം.

ജിയോജിത് ബിൽഡിംഗിൽ പ്രവർത്തിയ്ക്കുന്ന ഒരു ലോജിസ്റ്റിക്സ് സ്ഥാപനത്തിൻ്റെ ഗോഡൗണിൽ നിന്ന് സാധനങ്ങൾ കയറ്റാൻ എത്തിയതായിരുന്നു നസീർ അടക്കമുള്ള തൊഴിലാളികൾ. സാധനങ്ങൾ കയറ്റിയ ലിഫ്റ്റ് മുകളിലേയ്ക്ക് പോയതിനു ശേഷം അതിൻ്റെ ചുവട്ടിൽ സാധനങ്ങൾ നീക്കം ചെയ്യുന്ന ജോലിയിൽ ഏർപ്പെട്ടിരുന്ന നസീറിൻ്റെ മുകളിലേക്ക് ലിഫ്റ്റ് അതിവേഗത്തിൽ പൊട്ടി വീഴുകയായിരുന്നു എന്ന് മറ്റു തൊഴിലാളികൾ പറയുന്നു.

ഗുരുതരമായി പരിക്കേറ് നസീറിനെ ഉടൻ തന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment