മലയിൻകീഴ് എം എം എസ് ഗവ ആർട്‌സ് ആൻ്റ് സയൻസ് കോളജിൽ 2024-25 അധ്യയന വർഷത്തേയ്ക്ക് സൈക്കോളജി അപ്രെന്റിസ് പ്രതിമാസം 17,600/- രൂപാ നിരക്കിൽ കരാർ അടിസ്ഥാനത്തിൽ ഉദ്യോഗാർഥികളെ നിയമിക്കുന്നതിനുള്ള അഭിമുഖം ഈ മാസം ഒമ്പതാം തീയതി രാവിലെ 10 മണിക്ക് കോളജ് ഓഫീസിൽ നടക്കും.
റെഗുലർ പഠനത്തിലൂടെ സൈക്കോളജിയിൽ ബിരുദാനന്തര ബിരുദം നേടിയ ഉദ്യോഗാർത്ഥികൾ യോഗ്യത, ജനന തീയതി, മുൻ പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റുകൾ സഹിതം അഭിമുഖത്തിന് ഹാജരാകേണ്ടതാണ്. വിവരങ്ങൾക്ക് 0471- 2282020 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
