എട്ടാം ക്ലാസ് ഇനി ഈസിയല്ല മക്കളേ

At Malayalam
1 Min Read

എട്ടാം ക്ലാസ് ഇനി ഓടിയങ്ങ് കയറാം എന്ന് കരുതിയാൽ പണികിട്ടും. കടമ്പ കടക്കാൻ മിനിമം മാർക്ക് നിർബന്ധം. പഴയ ഓൾ പാസ് പരിപാടി നിർത്തി എന്നു സാരം. പരീക്ഷകൾക്ക് ഓരോന്നിന്നും മുപ്പതു ശതമാനം മാർക്ക് കൂടിയേ തീരു. അടുത്ത അധ്യയന വർഷം മുതൽ ഒമ്പതാം ക്ലാസും ഇത്തരത്തിലാകും. 2026- 2027 ൽ പത്താം ക്ലാസിലും മിനിമം മാർക്ക് നിർബന്ധമാണ്.

മന്ത്രി സഭായോഗമാണ് ഈ തീരുമാനം കൈക്കൊണ്ടത്. പരീക്ഷ എഴുതുന്ന എല്ലാവർക്കും പരമാവധി മാർക്ക് ദാനമായി കൊടുത്ത് വലിയ വിജയം വിദ്യാഭ്യാസ മേഖലയിൽ ഉണ്ടാക്കുകയാണന്ന ആക്ഷേപം വ്യാപകമായതോടെയാണ് സർക്കാർ ഇക്കാര്യത്തിൽ നിബന്ധനകൾ കൊണ്ടുവരാൻ തീരുമാനിച്ചത്. സർക്കാർ മുൻകൈ എടുത്ത് സംഘടിപ്പിച്ച വിദ്യാഭ്യാസ കോൺക്ലേവിലും ഇത്തരം വിഷയങ്ങൾ ചർച്ചയായിരുന്നു.

ഹൈസ്കൂൾ ക്ലാസുകളുടെ നിലവാരം ഇത്തരം നിർബന്ധിത നടപടികളിലൂടെ മാത്രമേ മെച്ചപ്പെടുത്താനാകൂ എന്ന കോൺക്ലേവിൽ ഉയർന്ന തീരുമാനം നടപ്പിലാക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്.

Share This Article
Leave a comment