വിനോദ് കാംബ്ലിയുടെ അവസ്ഥ ദയനീയമെന്ന്

At Malayalam
1 Min Read

സചിൻ ടെൻടുൽക്കർക്കൊപ്പം പഠിച്ചും കളിച്ചും വളർന്ന വിനോദ് കാംബ്ലി. ഇന്ത്യൻ ടീമിൽ എത്തിയപ്പോൾ സമിനൊപ്പം തന്നെ ഇന്ത്യയുടെ നെടും തൂണാകും എന്ന് കായിക ലോകം വാഴ്ത്തിയ കാംബ്ലി. ഇന്ന് അതേ കാംബ്ലിയുടെ അവസ്ഥ പരമ ദയനീയമാണെന്നാണ് പുറത്തു വരുന്ന വാർത്തകൾ. അത്തരം വാർത്തകൾക്ക് പിൻ ബലമേകുന്ന ചില വീഡിയോകൾ ഇപ്പോൾ ഡോഷ്യൽ മീഡിയയിൽ പ്രചരിയ്ക്കുന്നുമുണ്ട്.

വളരെ അവശനായി നടക്കാൻ പോലുമാകാതെ പരസഹായത്താൽ വേച്ചു വേച്ച് നടക്കുന്ന വിനോദ് കാംബ്ലിയാണ് വീഡിയോയിൽ ഉള്ളത്. കാംബ്ലിക് എന്തോ ഗരുതരമായ ആരോഗ്യ പ്രശ്നങ്ങൾ ഉള്ളതായാണ് വീഡിയോയിൽ നിന്നും നമുക്ക് മനസിലാകുന്നത്. എന്നും വിവാദ നായകനായിരുന്നു കാംബ്ലി. 1996 ലോകകപ്പിൽ ഇന്ത്യ തോറ്റത് കളിക്കാർ കോഴ വാങ്ങിയതു കൊണ്ടാന്നന്ന കാംബ്ലിയുടെ പ്രസ്താവന ക്രിക്കറ്റിനകത്തും പുറത്തും അദ്ദേഹത്തിന് ശത്രുക്കളുടെ എണ്ണം വർധിപ്പിച്ചു. ഉറ്റതോഴൻ സചിനെ കുറിച്ചും കാംബ്ലി ചില വിവാദ പ്രസ്താവനകൾ നടത്തിയിരുന്നു. ആപത്കാലത്ത് തനിക്കു വേണ്ടി സചിൻ ഒരു ചെറുവിരൽ പോലും അനക്കിയിട്ടില്ലെന്ന പ്രസ്താവനയും തിരിച്ചടിയായി.

മുംബൈ ക്രിക്കറ്റ് അസോസിയേഷൻ തനിയ്ക്ക് എന്തെങ്കിലും ഒരു ജോലി ശരിയാക്കി തരണമെന്ന് കാണിച്ച് കാംബ്ലി കുറച്ചു നാൾ മുമ്പ് കത്തയച്ചിരുന്നു. വിരമിച്ച കളിക്കാർക്ക് നൽകുന്ന 30,000 രൂപ പെൻഷൻ മാത്രമാണ് തനിയ്ക്കുള്ള ഏക വരുമാനമെന്നും കാംബ്ലി അന്ന് പറഞ്ഞിരുന്നു.

എന്നാൽ താളം തെറ്റിയ ജീവിതമാണ് കാംബ്ലി നയിച്ചിരുന്നതെന്നും അതിൻ്റെ ഫലമായാണ് ഇത്തരത്തിൽ ഒരു അവസ്ഥ അദ്ദേഹത്തിനുണ്ടായതെന്നും ക്രിക്കറ്റ് ആരാധകർ സോഷ്യൽ മീഡിയയിൽ പറയുന്നു.

- Advertisement -
Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment