വരുന്നു സർക്കാർ ഉദ്യോഗസ്ഥർക്ക് സാലറി ചാലഞ്ച്

At Malayalam
1 Min Read

വയനാട് ദുരന്തത്തിൻ്റെ പശ്ചാത്തലത്തിൽ സർക്കാർ ജീവനക്കാർക്ക് സാലറി ചാലഞ്ചുമായി സംസ്ഥാന സർക്കാർ. ഇതുമായി ബന്ധപ്പെട്ട് സർക്കാർ ജീവനക്കാരുടെ സംഘടനകളുമായി മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് ചർച്ച നടത്തി. വയനാടിൻ്റെ പുനർ നിർമാണത്തിന് 1000 കോടി രൂപയെങ്കിലും വേണ്ടി വരുമെന്ന് ആമുഖ പ്രസംഗത്തിൽ മുഖ്യമന്ത്രി പറഞ്ഞതായാണ് വിവരം. അതിനാൽ 10 ദിവസത്തെ ശമ്പളമെങ്കിലും ജീവനക്കാർ നൽകിയാലേ കാര്യങ്ങൾ സാധ്യമാകൂ എന്നും മുഖ്യമന്ത്രി സർവീസ് സംഘടനാ നേതാക്കളോട് പറഞ്ഞു.

10 ദിവസത്തെ ശമ്പളം പിടിയ്ക്കുന്നത് ജീവനക്കാർക്ക് ഏറെ ബുദ്ധമുട്ടുണ്ടാക്കുമെന്നും ജീവനക്കാർക്കിടയിൽ അത് അസംതൃപ്തിയും ചാലഞ്ചിൽ നിന്ന് പിന്മാറാനുള്ള സാധ്യതയും നേതാക്കൾ മുഖ്യമന്ത്രിയെ അറിയിച്ചു. അഞ്ചു ദിവസതെ ശമ്പളം ചാലഞ്ചായി നൽകാമെന്നും നേതാക്കൾ പറഞ്ഞു. മാത്രമല്ല സാലറി ചാലഞ്ച് നിർബന്ധമാക്കി ഉത്തരവിറക്കരുതെന്നും ഗഡുക്കളായി ചാലഞ്ചിൽ പണം നൽകാനുള്ള സംവിധാനം വേണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു. ജീവനക്കാർ സ്വമേധയാ പണം നൽകാനുള്ള തീരുമാനം എടുക്കാൻ അനുവദിക്കണമെന്നും ഫെറ്റോ നിർദ്ദേശം വച്ചു.

മുമ്പും ഇതുപോലെ സാലറി ചാലഞ്ച് നടത്തിയപ്പോൾ അധ്യാപകർ ഉൾപ്പെടെ വിവിധ ജീവനക്കാർ വലിയ പ്രതിഷേധം ഉയർത്തിയിരുന്നെങ്കിലും ചാലഞ്ചിൽ പങ്കെടുത്തവർക്ക് സർക്കാർ കൃത്യമായി നൽകിയ തുക തിരിച്ചു നൽകിയിരുന്നു. എന്തായാലും സാലറി ചാലഞ്ചു സംബന്ധിച്ച ഉത്തരവ് സർക്കാർ ഉടൻ പുറത്തിറക്കുമെന്നാണറിയുന്നത്.

Share This Article
Leave a comment