സാങ്കേതികശാസ്ത്ര സർവകലാശാല പോസ്റ്റ് ഗ്രാജുവേറ്റ് കോഴ്‌സുകളിലേക്ക് അപേക്ഷിയ്ക്കാം

At Malayalam
1 Min Read

സാങ്കേതിക സർവകലാശാലയുടെ 2024-25 അധ്യയന വർഷത്തെ എം ടെക് കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചു. 2014-ൽ സ്ഥാപിതമായ സർവകലാശാല ഈ വർഷം മുതലാണ് സ്വന്തമായ പഠന സ്‌കൂളുകൾ ആരംഭിക്കുന്നത്. അപേക്ഷകൾ ഓഗസ്റ്റ് 20 വരെ സ്വീകരിക്കും.

നാല് പഠന വകുപ്പുകളാണ് ഈ വർഷം മുതൽ സർവകലാശാല ആരംഭിക്കുന്നത്. സ്‌കൂൾ ഓഫ് ഇലക്ട്രിക്കൽ സയൻസസ് ആൻഡ് ടെക്നോളജി, സ്‌കൂൾ ഓഫ് കമ്മ്യൂണിക്കേഷൻ സയൻസസ് ആൻഡ് ടെക്നോളജി, സ്‌കൂൾ ഓഫ് ബിൽഡിംഗ് സയൻസസ് ആൻഡ് ടെക്നോളജി, സ്കൂൾ ഓഫ് മെക്കാനിക്കൽ സയൻസസ് ആൻഡ് ടെക്നോളജി എന്നിങ്ങനെയാണ് നാലു സ്‌കൂളുകൾ.

വെഹിക്കിൾ ടെക്നോളജി, എംബെഡഡ് സിസ്റ്റംസ് ടെക്നോളജി, ഇൻഫ്രാസ്റ്റ്ക്ച്ചർ എൻജിനീയറിംഗ് ആൻഡ് മാനേജ്മെന്റ്, മെക്കാനിക്കൽ ആൻഡ് മെറ്റീരിയൽസ് ടെക്നോളജി എന്നിവയിലാണ് ഈ വർഷം മുതൽ എൻജിനീയറിംഗ് വിദ്യാർത്ഥികൾക്ക് സാങ്കേതിക സർവകലാശാലയിൽ ഉപരിപഠനം സാധ്യമാകുന്നത്.

- Advertisement -

വ്യാവസായിക- അക്കാദമിക സഖ്യത്തിലൂന്നിയുള്ള പാഠ്യപദ്ധതി, ഗവേഷണാനന്തര ഉൽപ്പന്നങ്ങളെ വാണിജ്യവൽക്കരിക്കാൻ വിദ്യാർത്ഥികളെ സഹായിക്കുക, പ്രോജക്റ്റ് അധിഷ്‌ഠിത പഠനം, പ്രശസ്ത ലാബുകളിലും കമ്പനികളിലും ഇന്റേൺഷിപ്പുകൾ എന്നിവയാണ് എം ടെക് കോഴ്സുകളുടെ പ്രത്യേകതകൾ.

എ ഐ സി ടി ഇ യുടെ അംഗീകാരം ലഭിച്ച കോഴ്സുകളിൽ 18 പേർക്ക് വീതമാകും ഓരോ കോഴ്സുകളിലും അഡ്മിഷൻ ലഭിക്കുക. ഗേറ്റ് സ്കോറിൻ്റെ അടിസ്ഥാനത്തിലാകും റാങ്ക് ലിസ്റ്റ് തയ്യാറാകുക. ഉയർന്ന ഗേറ്റ് സ്കോർ ഉള്ളവർക്ക് എ ഐ സി ടി ഇ യുടെ മാനദണ്ഡങ്ങൾ അനുസരിച്ച് ഗേറ്റ് സ്കോളർഷിപ്പ് ലഭിക്കാൻ അർഹതയുണ്ട്. മതിയായ ഗേറ്റ് സ്കോർ ഉള്ള അപേക്ഷകരുടെ അഭാവത്തിൽ സർവകലാശാല നടത്തുന്ന എൻട്രൻസ് ടെസ്റ്റ് / ഇൻ്റർവ്യൂ വഴിയാകും അഡ്മിഷൻ നൽകുക.

എല്ലാ കോഴ്സുകളിലും ഒരു സീറ്റ് കേന്ദ്രേ / സംസ്‌ഥാന പ്രൈവറ്റ് ലിമിറ്റഡ് കമ്പനികളിലോ പബ്ലിക് ലിമിറ്റഡ് കമ്പനികളിലോ, എം എസ് എം ഇ കളിലോ ജോലി ചെയ്യുന്നവർക്കായി മാറ്റിവച്ചിട്ടുണ്ട്.

ഓൺലൈനായി അപേക്ഷ അയക്കുന്നതിനും അഡ്മിഷൻ, യോഗ്യത, എന്നിവ അറിയുന്നതിനും www.pgadmission.ktu.edu.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment