ആരോഗ്യ വകുപ്പിൽദിവസ വേതന നിയമനം

At Malayalam
1 Min Read

എറണാകുളം ജില്ലയിൽ കോർപ്പറേഷൻ, നഗരപ്രദേശങ്ങളിൽ ആരോഗ്യവകുപ്പിനു കീഴിലുള്ള വെക്ടർ കൺട്രോൾ യൂണിറ്റിന്റെ നേതൃത്വത്തിൽ കൊതുകു ജന്യ രോഗനിയന്ത്രണ പ്രവർത്തനങ്ങൾക്കായി 675/- രൂപ ദിവസവേതനാടിസ്ഥാനത്തിൽ കണ്ടീജന്റ് വർക്കർമാരെ നിയമിക്കുന്നു.

ആഗസ്റ്റ് 12 രാവിലെ 10.00 മുതൽ ആലുവ ജില്ലാ ആശുപത്രി ബ്ലഡ് ബാങ്ക് ഹാളിൽ ഇതിനായി ഇന്റർവ്യൂ നടത്തുന്നതാണ്. ഉദ്യോഗാർത്ഥികൾ എട്ടാം ക്ലാസ്സ് യോഗ്യതയുള്ളവരും 18- നും 45- നും ഇടയിൽ പ്രായമുള്ളവരും ഇത്തരം തൊഴിൽ ചെയ്യുന്നതിനുള്ള കായികക്ഷമത ഉള്ളവരും ആയിരിക്കണം.

താല്പര്യമുള്ളവർ യോഗ്യത, വയസ്സ് തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, തിരിച്ചറിയൽ രേഖ എന്നിവയുടെ കോപ്പിയും അസ്സലും സഹിതം മേൽപ്പറഞ്ഞ ദിവസം രാവിലെ 10.00 നും 12.00 നും ഇടയിൽ എത്തണം. മുൻപരിചയം അഭികാമ്യം.

സംശയങ്ങൾക്ക് താഴെപ്പറയുന്ന ഫോൺ നമ്പറിൽ വിളിക്കാവുന്നതാണ്.
ഫോൺ നമ്പർ : 8330021521, ജില്ലാ വെക്ടർ ബോൺ ഡിസീസ് കൺട്രോൾ ആഫീസർ.

- Advertisement -
Share This Article
Leave a comment