പിണറായി വിജയൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് ഒരു ലക്ഷം രൂപ നൽകി. അദ്ദേഹത്തിൻ്റെ ഭാര്യ കമല ടി മുപ്പത്തിമൂവായിരം രൂപയും നൽകി.
സി പി എം ൻ്റെ പാർലമെൻ്റംഗങ്ങൾ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് ഒരു മാസത്തെ ശമ്പളം നൽകും. കെ രാധാകൃഷ്ണൻ, ബികാസ് രഞ്ജൻ ഭട്ടാചാര്യ, സു വെങ്കടേശൻ, കെ സച്ചിദാനന്ദം , ജോൺ ബ്രിട്ടാസ്, എ എ റഹിം, അംറാ റാം തുടങ്ങി എട്ടംഗങ്ങൾ തങ്ങളുടെ ഓരോ മാസത്തെ ശമ്പളമായ ഓരോ ലക്ഷം രൂപയാണ് നൽകുന്നത്.
തദ്ദേശ വികസന ഫണ്ടിൽ നിന്നും മാർഗരേഖകൾ അനുസരിച്ച് സഹായം നൽകുമെന്നും എം പി മാർ അറിയിച്ചു.