നിയന്ത്രണം വിട്ട വാൻ വീട്ടിലിടിച്ചു കയറി ഒരാൾ മരിച്ചു

At Malayalam
1 Min Read

പിക് അപ് വാൻ ഇടിച്ചു കയറി വീടിനു പുറത്തിരുന്ന ആൾ മരിച്ചു. പത്തനംതിട്ട കുലശേഖരപതിയിലാണ് അപകടം ഉണ്ടായത്. സുഹൃത്തിൻ്റെ വീട്ടിലെത്തിയ ഉബൈദുള്ളയാണ് മരിച്ചത്. ഇദ്ദേഹത്തിന് 53 വയസായിരുന്നു പ്രായം. സുഹൃത്തായ അയൂബ് ഖാൻ്റെ വീട്ടിൽ മറ്റു രണ്ടു പേർക്കൊപ്പം വീടിൻ്റെ മുറ്റത്ത് സംസാരിച്ചു നിൽക്കുമ്പോഴാണ് നിയന്ത്രണം വിട്ട വാൻ ഇടിച്ചു കയറിയത്. മറ്റുള്ളവർ ഓടി മാറിയെങ്കിലും ഉബൈദുള്ള ഭിത്തിക്കും വണ്ടിക്കുമിടയിൽ പെട്ടു പോവുകയുമായിരുന്നു.

നിയന്ത്രണം വിട്ട വാൻ വീട്ടിലേയ്ക്ക് ഇടിച്ചു കയറുന്നതിനു മുമ്പു ഒരു ഇരു ചക്രവാഹനത്തിലും ഇടിച്ചിരുന്നു. മൂന്നു സുഹൃത്തുക്കളും ചേർന്ന് വീടിൻ്റെ സിറ്റ് ഔട്ടിനു പുറത്തു സംസാരിച്ചു നിൽക്കുമ്പോഴാണ് വാൻ പാഞ്ഞു കയറിയത്. ഗുരുതരമായി പരിക്കേറ്റ ഉബൈദുള്ളയെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിയ്ക്കാനായില്ല.

Share This Article
Leave a comment