ഇന്ന് ഇതുവരെ 4 മൃതദേഹങ്ങൾ കിട്ടി, 295 പേർ ഇതുവരെ മരണത്തിനു കീഴടങ്ങി

At Malayalam
1 Min Read

വയനാട്ടിലെ ഇന്നത്തെ തിരച്ചിലിൽ ആകെ നാലു പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തു. ചൂരൽ മല വില്ലേജ് റോഡിനു സമീപത്തു നിന്നാണ് ഒരു മൃതദേഹം കൂടി അവസാനം കണ്ടെടുത്തത്. മേപ്പാടിയിൽ നിന്ന് ഒന്ന്, ചുങ്കത്തറ കൈപ്പിനിയിൽ നിന്ന് ഒരു സ്ത്രീ,വെള്ളാർ മല സ്കൂളിനു സമീപത്തു നിന്ന് ഒന്ന് ഇങ്ങനെയാണ് ഇന്ന് മൃതദ്ദേഹങ്ങൾ കണ്ടെടുത്തത്.

ചൂരൽ മലയിൽ വില്ലേജ് റോഡിൽ നിന്നാണ് ഏറ്റവും കൂടുതൽ മൃതദേഹങ്ങൾ കണ്ടെടുത്തിട്ടുള്ളത്. 40 മൃതദേഹങ്ങളാണ് ഇതിനോടകം ഇവിടെ നിന്നും കിട്ടിയത്. ചാലിയാർ പുഴയുടെ തീരത്തു നിന്ന് ലഭിച്ച സ്ത്രീയുടെ മൃതദേഹം പുഴയുടെ തീരത്തിനടുത്തായി കൂറ്റൻ പാറകൾക്കിടയിൽ കമഴ്ന്നു കിടക്കുന്നതായിട്ടാണ് കണ്ടെത്തിയത്. മൃതദേഹങ്ങളെല്ലാം ആശുപത്രികളിലേയ്ക്ക് മാറ്റിയിട്ടുണ്ട്.

ഇതോടെ ഉരുൾപൊട്ടലിൽ 295 പേർ മരിച്ചതായാണ് അവസാന കണക്ക്. 240 പേരെ ഇനിയും കണ്ടെത്താനായിട്ടുമില്ല.

Share This Article
Leave a comment