പാരീസിൽ മെഡല്‍ നേടി സ്വപ്‌നില്‍ കുശാലെ

At Malayalam
0 Min Read

പാരീസ് ഒളിംപിക്‌സ് ആറാം ദിനം പിന്നിട്ടപ്പോള്‍ ഇന്ത്യയ്ക്ക് മൂന്നാമതൊരു മെഡല്‍ കൂടി ലഭിച്ചു. പുരുഷന്‍മാരുടെ 50 മീറ്റര്‍ റൈഫിള്‍ ത്രീ പൊസിഷന്‍സില്‍ സ്വപ്നില്‍ കുശാലെയാണ് ഇന്ത്യയ്ക്കായി വെങ്കലം നേടിയത്. യോഗ്യതാ റൗണ്ടില്‍ ഏഴാം സ്ഥാനത്തോടെ ഫൈനലിലെത്തിയ സ്വപ്നില്‍ 451.4 പോയന്റോടെയാണ് വെങ്കലം സ്വന്തമാക്കിയത്.

ഇതോടെ പുരുഷന്‍മാരുടെ 50 മീറ്റര്‍ റൈഫിള്‍ ത്രീ പൊസിഷന്‍സില്‍ ഒളിമ്പിക് മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന നേട്ടവും സ്വപ്നില്‍ സ്വന്തമാക്കി. ചൈനയുടെ യുകുന്‍ ലിയു സ്വര്‍ണവും (463.6), യുക്രൈനിന്റെ സെര്‍ഹി കുലിഷ് വെള്ളിയും (461.3) നേടി.

Share This Article
Leave a comment