മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തന്റെ ചായക്കടയിൽ നിന്ന് കിട്ടിയ വരുമാനം കൈമാറി കൊല്ലം പള്ളിത്തോട്ടം സ്വദേശി സുബൈദ. വയനാട് ഉരുള്‍പ്പൊട്ടലിനെത്തുടര്‍ന്ന് ദുരിതമനുഭവിക്കുന്നവര്‍ക്കായി 10,000 രൂപയാണ് സുബൈദ കൈമാറിയത്. കളക്‌ടറേറ്റിലെത്തി ജില്ലാ കളക്ടർക്ക് നേരിട്ട് തുക കൈമാറുകയായിരുന്നു. സുജിത്ത് വിജയന്‍പിള്ള എം എല്‍ എയുടെ സാന്നിധ്യത്തിലായിരുന്നു തുക കൈമാറിയത്.
പള്ളിത്തോട്ടം പോലീസ് സ്റ്റേഷനു സമീപം ചായക്കട നടത്തിയാണ് സുബൈദ ഉപജീവനമാര്‍ഗം കണ്ടെത്തുന്നത്. വെള്ളപ്പൊക്കസമയത്തും സുബൈദ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയിരുന്നു. അന്ന് ഓമനിച്ചു വളർത്തിയിരുന്ന ആടുകളെ വിറ്റായിരുന്നു സുബെെദ പണം കണ്ടെത്തിയത്.