തൃശൂർ അകമലയിൽ ഉരുൾപൊട്ടൽ സാധ്യത

At Malayalam
0 Min Read

തൃശൂർ ജില്ലയിലെ വടക്കാഞ്ചേരി അകമലയിൽ ഉരുൾപൊട്ടാൻ സാധ്യത. സ്ഥലത്ത് വിവിധ വകുപ്പുകൾ പരിശോധന നടത്തി. മണ്ണിനടിയിൽ ജലത്തിൻ്റെ ഉറവ ഉള്ളതിനാൽ അപകടത്തിനു സാധ്യതയുള്ളതായി പരിശോധനാ സംഘം പറയുന്നു. സമീപവാസികളെ ജില്ലാ ഭരണകൂടം സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുന്നുണ്ട്.

പ്രദേശത്തെ മണ്ണിന് ബലക്കുറവും നീർവാർച്ചയും ഉള്ളതിനാൽ ജാഗ്രതാ നിർദേശം നൽകിയിരിക്കുകയാണ്. റവന്യൂ സംഘത്തോടൊപ്പം മൈനിംഗ് ആൻ്റ് ജിയോളജി, ഗ്രൗണ്ട് വാട്ടർ, സോയിൽ കൺസർവേഷൻ വകുപ്പുകളിലെ വിദഗ്ധരാണ് പരിശോധന സംഘത്തിൽ ഉണ്ടായിരുന്നത്. സമീപത്ത് താമസിയ്ക്കുന്നവർ ഈ മഴക്കാലം കഴിയുന്നതുവരെ അവിടെ നിന്ന് മാറി താമസിയ്ക്കാൻ ജില്ലാ ഭരണ കൂടം നിർദേശം നൽകിയിരിക്കുകയാണ്.

Share This Article
Leave a comment