ബെയ്‌ലി പാലം : എന്താണ് ബെയ്‌ലി

At Malayalam
1 Min Read

വയനാട്ടിൽ ഇന്ത്യൻ സേന അശ്രാന്ത പരിശ്രമം നടത്തി ഇന്ന് തുറന്ന് കൊടുത്ത ബയ്ലി പാലം ഏവരുടേയും ശ്രദ്ധയാകർഷിച്ചതാണ്. ഈ പാലം തുടർന്നുള്ള രക്ഷാപ്രവർത്തനങ്ങൾക്ക് വലിയ പ്രതീക്ഷയാണ് നൽകുന്നത്. ഇത്തരം പ്രതിസന്ധിഘട്ടങ്ങളിൽ ബെയ്ലി പാലത്തിൻ്റെ സഹായം അത്യന്തം ഉപകാരപ്രദമാണ്.

എന്താണ് ബെയ്ലി അഥവാ ആരാണ് ബെയ്ലി എന്ന് ഈ അവസരത്തിൽ ഓർക്കുന്നത് നന്നാവും. 1901 ൽ ജനിച്ച് 1985 മെയ് 5 ന് അന്തരിച്ച ബ്രിട്ടീഷ് സിവിൽ എഞ്ചിനീയറായ സർ ഡൊണാൾഡ് കോൾമാൻ ബെയ്ലി ആണ് ഈ പാലം ഡിസൈൻ ചെയ്തത്. യുദ്ധകാലത്ത് പട്ടാള ട്രക്കുകൾക്കു സഞ്ചരിക്കാനാണ് ഈ പാലം അദ്ദേഹം ഡിസൈൻ ചെയ്തത്.

വയനാട്ടിലെ ദുരിതത്തിനിടയിൽ രക്ഷാപ്രവർത്തനം ത്വരിതപ്പെടുത്തുന്നതിൽ വലിയ പങ്കുവഹിക്കുന്ന ഈ പാലത്തിൽ കൂടി സഞ്ചരിക്കുമ്പോൾ ഈ മികച്ച എഞ്ചിനീയറെക്കൂടി ആദരവോടെ നമുക്ക് ഓർക്കേണ്ടതുണ്ട്. ഒരു കോൺക്രീറ്റ് പാലം ഉണ്ടാകുന്നതുവരേയ്ക്കും ഈ പാലം വയനാട് ജനതയ്ക്കായി സമർപ്പിക്കുന്നുവെന്ന് പറഞ്ഞ നമ്മുടെ സൈന്യത്തിന് ബിഗ് സല്യൂട്ട് നൽകാം

Share This Article
Leave a comment