മുൻ ഇന്ത്യൻ ക്രിക്കറ്റു താരവും ഇന്ത്യയുടെ പരിശീലകനുമായിരുന്ന അൻഷുമാൻ ഗെയ്ക്‌വാദ് അന്തരിച്ചു. 70 വയസായിരുന്നു അദ്ദേഹത്തിന്. 1975 മുതൽ 1987 വരെ ഇന്ത്യയ്ക്കായി കളിച്ച അദ്ദേഹം ബ്ലഡ് ക്യാൻസറിനെ തുടർന്ന് കഴിഞ്ഞ ഒരു വർഷമായി ലണ്ടനിൽ ചികിത്സയിലായിരുന്നു. 40 ടെസ്റ്റുകൾ, 15 ഏകദിനങ്ങളിലും ഇന്ത്യയ്ക്കായി ഗെയ്ക് വാദ് കളിച്ചിട്ടുണ്ട്.
22 വർഷം ഇന്ത്യക്കായി ഫസ്റ്റ് ക്ലാസ് കരിയർ കളിച്ച ഗെയ്ക്‌വാദ് 205 ഫസ്റ്റ്ക്ലാസ് മത്സരങ്ങൾ കളിച്ചിട്ടുണ്ട്. 1983 ൽ പകിസ്ഥാനെതിരെ നേടിയ 201 റൺസാണ് അദ്ദേഹത്തിൻ്റെ കരിയറിലെ ഉയർന്ന സ്കോർ. രണ്ടു തവണ ഇന്ത്യൻ പരിശീലകനായി അൻഷുമാൻ ഗെയ്ക്‌വാദ് സേവനം അനുഷ്ടിച്ചിട്ടുണ്ട്. കൂടാതെ ഉപദേശക സമിതിയിലും ദേശീയ സെലക്ടറായും ഇന്ത്യൻ ക്രിക്കറ്റേഴ്സ് അസോസിയേഷൻ പ്രസിഡൻ്റായും പ്രവർത്തിച്ചിട്ടുണ്ട്.

സുനിൽ ഗവാസ്കറിനൊപ്പം ഇന്നിംഗ്സ് ഓപ്പൺ ചെയ്തിരുന്നത് മിക്കപ്പോഴും ഗെയ്ക്‌വാദായിരുന്നു. ഇന്ത്യ 2000 ത്തിൽ ചാമ്പ്യൻസ് ട്രോഫിയിൽ റണ്ണേഴ്സ് അപ് ആകുന്നത് ഗെയ്ക്‌വാദ് പരിശീലകനായിരുന്നപ്പോഴാണ്. അതിൽ കുംബ്ലെയുടെ ഒരു ഇന്നിംഗ്സിലെ 10 വിക്കറ്റു നേട്ടവും ഗെയ്ക്‌വാദിൻ്റെ പരിശീലന മികവു കൂടി കൊണ്ടായിരുന്നു.
അനുഷുമാൻ ഗെയ്ക്‌വാദിൻ്റെ നിര്യാണത്തിൽ പ്രധാനമന്ത്രി ഉൾപ്പെടെ അനുശോചിച്ചു.