തമിഴ്നാട് പൊതുമരാമത്ത് വകുപ്പു മന്ത്രി വേലു 5 കോടി രൂപയുടെ ചെക്ക് ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന് ഓഫിസിലെത്തി കൈമാറി. മുഖ്യമന്ത്രി എം കെ സ്‌റ്റാലിൻ 5 കോടി രൂപ ദുരന്ത സഹായമായി കേരളത്തിനു നൽകുമെന്ന് ഇന്നലെ പ്രഖ്യാപിച്ചിരുന്നു.

നടൻ വിക്രം 20 ലക്ഷം രൂപ കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി.