രാത്രിയിലും രക്ഷാപ്രവർത്തനം; കുടുങ്ങി കിടന്നവരെ രക്ഷപ്പെടുത്തി മേപ്പാടിയിലെത്തിച്ചു

At Malayalam
1 Min Read

വയനാട് മുണ്ടക്കൈ ഉരുള്‍പൊട്ടലിൽ ഇന്നലെ രാത്രി എട്ടരയോടെ 125 മരണങ്ങൾ സ്ഥിരീകരിച്ചു. ഇതിൽ ആകെ തിരിച്ചറിഞ്ഞത് 48 പേരെയാണ്. മേപ്പാടി ഹെല്‍ത്ത് സെന്‍ററിലുള്ള 63 മൃതദേഹങ്ങളിൽ 42 പേരെയാണ് തിരിച്ചറിഞ്ഞത്.

വിംസ് ആശുപത്രിയിൽ 4 മൃതദേഹങ്ങളും ബത്തേരി താലൂക്ക് ആശുപത്രിയിൽ ഒന്ന്, നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ 51 മൃതദേഹങ്ങളുമാണുള്ളത്. ഇതില്‍ 19 ശരീരഭാഗങ്ങൾ മാത്രമാണ്. അതേസമയം, 131 ലേറെ പേര്‍ ചികിത്സയിലുണ്ട്. ഹാരിസണ്‍ പ്ലാൻ്റിൻ്റെ ബംഗ്ലാവിൽ കുടുങ്ങിയവരെ എല്ലാവരെയും സൈന്യം രക്ഷപ്പെടുത്തി. എല്ലാവരും സുരക്ഷിതരായി മേപ്പാടിയിലെത്തി. 300 പേരെയും സൈന്യം രക്ഷപ്പെടുത്തി. ട്രീവാലി റിസോർട്ടിൽ കുടുങ്ങിയവരെയെല്ലാം മേപ്പാടിയിലേക്കെത്തിച്ചതായി അഗ്നി രക്ഷാസേനയും അറിയിച്ചു. ചൂരൽ മലയിൽ നിന്ന് മുണ്ടക്കൈയിലേക്ക് താൽക്കാലിക പാലം നിര്‍മിച്ചു. രാത്രിയായതോടെ രക്ഷാപ്രവര്‍ത്തനം ദുഷ്കരമെന്ന് സൈന്യം. മൃതദേഹങ്ങൾ ഒരു കരയിൽ നിന്നും മറുകരയിലേക്ക് കയറുവഴിയാണ് എത്തിക്കുന്നത്.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment