സംസ്ഥാന മന്ത്രിമാരുടെ ഒരു മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയായി നൽകും. ദുരിതാശ്വാസ നിധിയിലേക്ക് മുഖ്യമന്ത്രി സഹായം അഭ്യർത്ഥിച്ചിട്ടുണ്ട്. ഒറ്റയ്ക്കും കൂട്ടായും ഉള്ള പണപ്പിരിവ് ആവശ്യമില്ല.
എം എ യൂസഫലി, രവി പിള്ള, കല്യാണരാമൻ എന്നിവർ അഞ്ചു കോടി രൂപാ വീതം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് നൽകിയിട്ടുണ്ട്. തമിഴ് നാട് സർക്കാരിൻ്റെ അഞ്ചു കോടിയും നടൻ വിക്രം നൽകിയ 20 ലക്ഷം രൂപയുമൊക്കെ ഇന്നു ലഭിച്ചിട്ടുണ്ട്. കൂടാതെ നിരവധി പേർ ചെറുതും വലുതുമായ തുകകൾ ദുരിതാശ്വാസനിധിയിലേയ്ക്ക് നൽകുന്നുണ്ട്.