തൃശൂർ ജില്ലയിലെ ചാലക്കുടി പുഴയിൽ കാട്ടുകൊമ്പനെ മരിച്ച നിലയിൽ നാട്ടുകാർ കണ്ടെത്തി. മലവെള്ളപാച്ചിലിൽ ഒഴുകി വന്നതാകാം എന്നാണ് പ്രാഥമിക നിഗമനം. കാലടി പ്ലാൻ്റേഷനിലെ ടി എസ് ആർ എന്ന ഫാക്ടറിയ്ക്കു സമീപം പുഴക്കരയിലായാണ് കൊമ്പൻ കിടക്കുന്നത്.
വാഴച്ചാലിലെ ഇരുമ്പ് പാലത്തിനടിയിലൂടെ കുത്തൊഴുക്കിൽ ആന ഒഴുകി പോകുന്നത് കണ്ടതായി നാട്ടുകാർ പറയുന്നുണ്ട്. ആ ആന തന്നെയാണിതന്ന് ഉറപ്പിയ്ക്കാൻ കഴിഞ്ഞിട്ടില്ല. തലയും പുറകു ഭാഗവും പുറത്തു കാണാവുന്ന വിധവും തുമ്പികൈ പുഴയുടെ കരയിലേക്ക് നീട്ടിയുമാണ് ജഡം കിടക്കുന്നത്. വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയതായാണ് വിവരം.
