മലപ്പുറം ജില്ലയിലെ നിലമ്പൂർ പോത്തുകല്ലിലൂടെ ഒഴുകുന്ന ചാലിയാർ പുഴയിൽ നിന്ന് ഇതിനോടകം പത്തോളം മൃതദേഹങ്ങൾ രക്ഷാപ്രവർത്തകർ കണ്ടെടുത്തതായി വിവരം. മൃതദേഹാവശിഷ്ടങ്ങളും ലഭിക്കുന്നുണ്ട്. കുനിപ്പാലയിൽ ഏകദേശം മൂന്നു വയസു പ്രായമുള്ള കുട്ടിയുടെ മൃതദേഹമാണ് ലഭിച്ചത്. മൃതദേഹങ്ങൾക്കൊപ്പം ഗ്യാസ് സിലിണ്ടർ അടക്കമുള്ള വീട്ടുപകരണങ്ങളും ധാരാളമായി ഒഴുകി പോകുന്നുണ്ട്.
ജില്ലാ ഭരണകൂടത്തിൻ്റെ കണക്കുപ്രകാരം 23 പേരുടെ മൃതദേഹങ്ങളാണ് ഇതുവരെ ലഭിച്ചിട്ടുള്ളത്. മുണ്ടക്കൈയിൽ മാത്രം നൂറിലധികം കുടുംബങ്ങളെ പ്രളയം ഭീകരമായി ബാധിച്ചിട്ടുണ്ട്. രക്ഷാദൗത്യത്തിനായി സൈന്യം ഉടൻ എത്തുമെന്ന് അറിയിച്ചിട്ടുണ്ട്. കണ്ണൂർ കൻ്റോൺമെൻ്റിൽ നിന്ന് രണ്ട് സംഘങ്ങളായി കരസേനാ യൂണിറ്റ് ഏകദേശം എത്താറായി. വ്യോമ സേനയുടെ രണ്ട് ഹെലികോപ്റ്ററുകൾ രക്ഷാദൗത്യത്തിനായി ഉടൻ എത്തും. മുഖ്യമന്ത്രി പിണറായി വിജയൻ്റെ നേരിട്ടുള്ള നിയന്ത്രണത്തിലാണ് രക്ഷാപ്രവർത്തനങ്ങൾ നടക്കുന്നത്
