സംസ്ഥാനത്ത് രാത്രി പീക് സമയത്ത് ഉപയോഗിയ്ക്കുന്ന വൈദ്യുതിയുടെ നിരക്ക് കൂട്ടാൻ ആലോചിയ്ക്കുന്നതായി വൈദ്യുതി വകുപ്പുമന്ത്രി കെ കൃഷ്ണൻകുട്ടി. എന്നാൽ പകൽ സമയത്ത് ഉപയോഗിയ്ക്കുന്ന വൈദ്യുതിയുടെ നിരക്ക് കുറയ്ക്കുന്ന കാര്യം പരിഗണനയിൽ ഉണ്ടെന്നും മന്ത്രി.
സംസ്ഥാനത്തെ നിലവിലെ വൈദ്യുത പ്രതിസന്ധി പരിഹരിയ്ക്കുന്നതിനായാണ് ഇത്തരം വിഷയങ്ങൾ പരിഗണിയ്ക്കുന്നതെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ മിക്ക വീടുകളിലും ഇതിനോടകം സ്മാർട് മീറ്ററുകൾ സ്ഥാപിച്ചിട്ടുള്ളതിനാൽ ഓരോ സമയത്തും വൈദ്യുതി ഉപയോഗിക്കുന്നത് വേർതിരിച്ചറിയാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിൽ ആണവനിലയം എന്നത് സർക്കാരിൻ്റെ നയപരമായ കാര്യമാണ്. അതിനെക്കുറിച്ച് ഇപ്പോൾ ഒന്നും പറയാനാകില്ലെന്നും മന്ത്രി പറഞ്ഞു.