*നടൻ അർജുൻ അശോകൻ ആദ്യ ടിക്കറ്റെടുക്കും
കേരള സർക്കാരിൻ്റെ ഈ വർഷത്തെ ഓണം ഒമ്പർ ലോട്ടറിയുടെ പ്രകാശനം ബുധനാഴ്ച (ജൂലൈ 31). 25 കോടി രൂപയാണ് ഇത്തവണയും ഒന്നാം സമ്മാനം നൽകുന്നത്. ധന വകുപ്പു മന്ത്രി കെ എൻ ബാലഗോപാൽ ചലച്ചിത്രനടൻ അർജുൻ അശോകന് ടിക്കറ്റു നൽകിയാണ് ഈ വർഷത്തെ ഓണം ബമ്പർ പ്രകാശനം ചെയ്യുന്നത്.
ഓണം ബമ്പറിൻ്റെ രണ്ടാം സമ്മാനം 20 പേർക്ക് ഒരു കോടി രൂപ വീതമാണ്. ഓരോ പരമ്പരയിലും രണ്ടു പേർക്കു വീതം 50 ലക്ഷം വീതം 20 പേർക്ക് എന്ന നിലയിലാണ് മൂന്നാം സമ്മാനം നൽകുക. നാലും അഞ്ചും സമ്മാനങ്ങൾ ഓരോ പരമ്പരയിലും 10 പേർക്ക് 5 ലക്ഷം വീതവും രണ്ടു ലക്ഷം വീതവും യഥാക്രമം നൽകുകയും ചെയ്യും.
ഒമ്പതു പേർക്ക് സമാശ്വാസ സമ്മാനവും നൽകുന്നുണ്ട്. അഞ്ചു ലക്ഷം വീതമാണ് സമാശ്വാസ സമ്മാനം. കൂടാതെ 500 രൂപ മുതൽ 5000 രൂപ വരെയുള്ള സമ്മാനങ്ങൾ വേറെയുമുണ്ട്. 500 രൂപയാണ് ടിക്കറ്റിൻ്റെ വില.