കോഴിക്കോട്ട് നാലു വയസുകാരന് മസ്തിഷ്ക്ക ജ്വരം സ്ഥിരീകരിച്ചതായി വിവരം. പോണ്ടിച്ചേരിയിലെ വൈറോളജി ലാബിലെ പരിശോധനാ ഫലമാണ് അസുഖം സ്ഥിരീകരിച്ചത്. കുറച്ചു ദിവസം മുമ്പ് നടത്തിയ പരിശോധനയിലും ഈ കുട്ടിയ്ക്ക് അമീബിക് മസ്തിഷ്ക്ക ജ്വരം സ്ഥിരീകരിച്ചിരുന്നു.
കുട്ടി മരുന്നുകളോട് പ്രതികരിയ്ക്കുന്നുണ്ടെന്നും ആരോഗ്യ നില തൃപ്തികരമാണെന്നും ചികിത്സിയ്ക്കുന്ന കോഴിക്കോടുള്ള സ്വകാര്യ ആശുപത്രിയിലെ ഡോക്ടർമാർ പറയുന്നു. നാലു ദിവസങ്ങൾക്കു മുമ്പ് കുട്ടിയെ റൂമിലേക്ക് മാറ്റിയിരുന്നതായും ആശങ്ക വേണ്ടന്നും ഡോക്ടർമാർ പറഞ്ഞു.