തിരുവനന്തപുരത്ത് പൊലീസ് ജീപ്പ് പുഴയിലേക്ക് മറിഞ്ഞു. രണ്ട് പൊലീസുകാർ വണ്ടിയിൽ ഉണ്ടായിരുന്നെങ്കിലും അവർ പരിക്കില്ലാതെ രക്ഷപ്പെട്ടു.
ഇന്ന് പുലർച്ചെ രണ്ടരയോടെ കരിക്കകത്താണ് അപകടം സംഭവിച്ചത്. പേട്ട പൊലീസ് സ്റ്റേഷനിലെ ജീപ്പാണ് പാർവതി പുത്തനാറിലേക്കു മറിഞ്ഞത്. ബൈക്കിന് സൈഡ് കൊടുക്കവെയാണ് അപകടം സംഭവിച്ചത്. വാഹനത്തിൽ ഉണ്ടായിരുന്ന രണ്ടു പൊലീസുകാരും പരിക്കില്ലാതെ രക്ഷപ്പെട്ടു.