ഓടുന്ന വന്ദേ ഭാരതിലെ ഭക്ഷണ പൊതിയിൽ ചാടി കളിക്കുന്ന പാറ്റ കൂട്ടം

At Malayalam
1 Min Read

വന്ദേ ഭാരതിൽ വിതരണം ചെയ്ത ഭക്ഷണ പൊതിയെ കുറിച്ച് ഒരു ഇടവേളയ്ക്കു ശേഷം വീണ്ടും പരാതി ഉയർന്നു. പ്രഭാത ഭക്ഷണം നൽകിയതിലാണ് നിരവധി പേർ ഇപ്പോൾ പരാതിപ്പെട്ടിരിക്കുന്നത്. ചെങ്ങന്നൂരിൽ നിന്ന് കയറിയ ഒരു കുടുംബത്തിന് നൽകിയ ഇടിയപ്പം ഉൾപ്പെടെയുള്ള പ്രഭാത ഭക്ഷണത്തിൻ്റെ പൊതിയഴിച്ചപ്പോഴേക്കും അതിൽ നിന്നും പാറ്റകൾ കൂട്ടത്തോടെ ഇറങ്ങി ഓടാൻ തുടങ്ങിയത്രേ. നിരവധി പേർ സമാനമായ പരാതിയുമായി വണ്ടിയിൽ യാത്ര ചെയ്തിരുന്നു.

ഭക്ഷണം എത്തിയ്ക്കുന്ന കാറ്ററിംഗ് കമ്പനിക്ക് ഇതിൽ ഉത്തരവാദിത്തമില്ലന്നാണ് അവർ പറയുന്നത്. തങ്ങൾ കൃത്യമായും വൃത്തിയോടെയും പായ്ക്ക് ചെയ്താണ് നൽകിയതെന്നും ട്രെയിനിൽ നിന്നാണ് അതിൽ പാറ്റ കയറിയതെന്നുമാണ് അവരുടെ വാദം. ട്രെയിനുള്ളിലെ പാറ്റകൾ ഭക്ഷണം സൂക്ഷിയ്ക്കുന്ന സ്റ്റോറേജ് യൂണിറ്റിൽ വച്ച് പായ്ക്കറ്റിൽ കടന്നു കൂടിയതാണന്ന് അവർ ഉറപ്പിച്ചു പറയുന്നു.

ആഴ്ചയിൽ ഒറ്റ തവണയാണത്രേ വന്ദേഭാരതിൽ പെസ്റ്റ് കൺട്രോൾ സംവിധാനം നടത്തുന്നത്. പിന്നെ ഒരു ദിവസത്തെ ഇടവേളയ്ക്കു ശേഷമാണ് ഭക്ഷണം അവിടെ സൂക്ഷിയ്ക്കുന്നതെന്നും റെയിൽവേ പറയുന്നു. ആഹാര സാധനങ്ങളിൽ പാറ്റകൾ കയറിയിറങ്ങുന്നത് നിരവധി ആരോഗ്യ പ്രശ്നങ്ങൾക്ക് വഴി വയ്ക്കുമെന്ന് യാത്രക്കാർ പറയുന്നു. റെയിൽവേ പൊലിസ് വന്ന് യാത്രക്കാരുടെ പരാതി പതിവിൻ പടി രേഖപ്പെടുത്തി പോയിട്ടുണ്ട്. വലിയ സംഭവമാണെന്ന് അവകാശപ്പെട്ട് മൂന്നിരട്ടി ചാർജുമീടാക്കി ഓടുന്ന വന്ദേ ഭാരതിൽ ഇത്തരം ഉത്തരവാദിത്തമില്ലായ്മയും കെടുകാര്യസ്ഥതയും ആകാമോ എന്നതാണ് യാത്രക്കാർ ഉന്നയിയ്ക്കുന്ന ചോദ്യം.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment