അങ്കമാലിയിൽ നിന്നും തിരുവനന്തപുരത്തേക്ക് പൊയ്ക്കൊണ്ടിരുന്ന കെ എസ് ആർ ടി സി സ്വിഫ്റ്റ് ബസിന് തീ പിടിച്ചു. ബോണറ്റിനുള്ളിൽ നിന്ന് തീ പടർന്നപ്പോൾ തന്നെ ഡ്രൈവർ സമയോചിതമായി വണ്ടി റോഡിൽ നിന്ന് ഒഴിച്ചു നിർത്തി. സുരക്ഷിതമായി യാത്രക്കാരെ മുഴുവൻ പുറത്തിറക്കിയപ്പോഴേക്കും തീ ആളിപടരാൻ തുടങ്ങിയിരുന്നു.
ഫയർഫോഴ്സിനെ വിവരമറിയിച്ചതിനെ തുടർന്ന് അവരെത്തി കൂടുതൽ തീ ആളിപടരാതെ തന്നെ കെടുത്തി. ഡ്രൈവറുടെ മനസാന്നിധ്യത്തോടെയുള്ള ഇടപെടൽ കൊണ്ട് ആർക്കും പരിക്കുപറ്റുകയോ മറ്റു ബുദ്ധിമുട്ടുകൾ ഉണ്ടാവുകയോ ചെയ്തില്ല. മറ്റൊരു ബസെത്തി യാത്രക്കാരുമായി തിരുവനന്തപുരത്തേയ്ക്ക് പോവുകയും ചെയ്തു.