ലെവിയിൽ സി പി എം നെ പിന്തുടർന്ന് എറണാകുളം ഡി സി സി

At Malayalam
1 Min Read

സി പി എം ലെ ജനപ്രതിനിധികൾ തങ്ങളുടെ പാർട്ടിക്ക് ലെവി നൽകുന്നതുപോലെ എറണാകുളം ജില്ലയിലെ ജനപ്രതിനിധികൾ ഡി സി ഡിക്ക് ലെവി നൽകണമെന്ന് പ്രസിഡൻ്റ് മുഹമ്മദ് ഷിയാസ്. സി പി എം അംഗങ്ങൾ കൃത്യമായി എല്ലാ മാസവും പാർട്ടിക്ക് തങ്ങളുടെ ശമ്പളത്തിൽ നിന്ന് ഒരു തുക പാർട്ടിയ്ക്ക് നൽകുന്നുണ്ട്. അത് എറണാകുളത്തെ എം പി മാരും എം എൽ എ മാരും മാതൃകയാക്കണമെന്നാണ് പ്രസിഡൻ്റ് പറഞ്ഞത്.

ജോർജ് ഈഡൻ അനുസ്മരണ സമ്മേളനത്തിൽ സംസാരിക്കുമ്പോഴാണ് ഷിയാസ് ഇത്തരത്തിൽ അഭിപ്രായപ്പെട്ടത്. ഈഡൻ പാർലമെൻ്റംഗമായിരുന്ന കാലത്ത് ഇങ്ങനെ ലെവി നൽകിയിരുന്നതായും ഡി സി സി പ്രസിഡൻ്റ് പറഞ്ഞു. വേദിയിലുണ്ടായിരുന്ന പ്രതിപക്ഷ നേതാവ് വി ഡി സതീശൻ അപ്പോൾ തന്നെ അതിനോട് യോജിപ്പ് പ്രകടിപ്പിച്ചു. അടുത്ത മാസം മുതൽ തൻ്റെ ശമ്പളത്തിൽ നിന്ന് ഒരു തുക എറണാകുളം ഡി സി സി യ്ക്ക് കൈമാറുമെന്നും സതീശൻ പറഞ്ഞു. മറ്റെല്ലാ ജന പ്രതിനിധികളും ഇങ്ങനെ ചെയ്യണമെന്നും സതീശൻ പറഞ്ഞു. തുക എത്രയെന്ന് നിഷ്ക്കർഷിക്കുന്നില്ല. അത് അവരവർക്ക് തീരുമാനിക്കാമെന്നും സതീശൻ പറഞ്ഞു.

Share This Article
Leave a comment