ഗുരുവായൂർ ദേവസ്വത്തിൽ ഡ്രാഫ്റ്റ്സ്മാൻ അഭിമുഖം

At Malayalam
1 Min Read

  ഗുരുവായൂർ ദേവസ്വത്തിലെ ഡ്രാഫ്റ്റ്സ്മാൻ ഗ്രേഡ് I (സിവിൽ) (കാറ്റഗറി നമ്പർ : 14/2022) തസ്തികയുടെ 2023 ഒക്ടോബർ 1 ന് നടന്ന ഒ എം ആർ പരീക്ഷയുടെ അടിസ്ഥാനത്തിൽ തയാറാക്കിയ ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള അർഹരായ ഉദ്യോഗാർഥികളുടെ അഭിമുഖം ആഗസ്റ്റ് 12, 13 തീയതികളിൽ തിരുവനന്തപുരത്തുള്ള കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് ഓഫീസിൽ വച്ച് രാവിലെ 10.30 മുതലും ഡ്രാഫ്റ്റ്സ്മാൻ ഗ്രേഡ് II (സിവിൽ) (കാറ്റഗറി നമ്പർ: 15/2022) തസ്തികയുടെ  2023 ഒക്ടോബർ 15 ന് നടന്ന ഒ എം ആർ പരീക്ഷയുടെ അടിസ്ഥാനത്തിൽ തയാറാക്കിയ ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള അർഹരായ ഉദ്യോഗാർഥികളുടെ അഭിമുഖം ആഗസ്റ്റ് 13, 14 തീയതികളിൽ തിരുവനന്തപുരത്തുള്ള കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് ഓഫീസിൽ വച്ച് രാവിലെ 10.30 മുതലും നടത്തും.

ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള ഉദ്യോഗാർഥികളുടെ രജിസ്റ്റർ നമ്പറുകളുടെ അതേ ക്രമത്തിൽ ആയിരിക്കും അഭിമുഖം നടത്തുന്നത്. ഓരോ രജിസ്റ്റർ നമ്പറിനും നിശ്ചയിക്കപ്പെട്ട സമയത്ത് ആവശ്യമായ  സർട്ടിഫിക്കറ്റുകളുടെ അസലും കോപ്പിയും സഹിതം നേരിട്ട് ഹാജരാകാത്ത ഉദ്യോഗാർഥികളെ റാങ്ക് ലിസ്റ്റിൽ ഉൾപ്പെടുത്തുന്നതല്ല. യാതൊരു കാരണവശാലും അഭിമുഖത്തിന്റെ സമയം നീട്ടി നൽകുന്നതുമല്ല. അഭിമുഖത്തിന്റെ തീയതി, സമയം, സ്ഥലം ഇവ സംബന്ധിച്ച് വിശദാംശങ്ങൾ കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ (www.kdrb.kerala.gov.in) പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള ഉദ്യോഗാർഥികൾക്ക് ഇന്റർവ്യൂ മെമ്മോ അവരുടെ പ്രൊഫൈലിൽ നിന്നും ഡൗൺലോഡ് ചെയ്യാവുന്നതാണ്. എല്ലാ ഉദ്യോഗാർഥികൾക്കും ഇത് സംബന്ധിച്ച എസ് എം എസ് നൽകുന്നതാണ്. ആഗസ്റ്റ് 5 വരെ യാതൊരു അറിയിപ്പും ലഭിക്കാത്ത ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ടവർ കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡിന്റെ ഓഫീസുമായി ബന്ധപ്പെടേണ്ടതാണ്.

- Advertisement -
Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment