സിനിമ ചിത്രീകരണത്തിനിടെ കാർ തലകീഴായി മറിഞ്ഞു,നടന്‍ അര്‍ജുന്‍ അശോകന്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ക്ക് പരിക്ക്

At Malayalam
0 Min Read

എറണാകുളത്ത് ‘ബ്രൊമാന്‍സ്’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ കാര്‍ നിയന്ത്രണംവിട്ട് തലകീഴായി മറിഞ്ഞ് അപകടം. അപകടത്തില്‍ നടന്‍ അര്‍ജുന്‍ അശോകനുള്‍പ്പെടെ അഞ്ച് പേര്‍ക്ക് പരിക്ക്. നടന്‍മാരായ സംഗീത് പ്രതാപ്, മാത്യു തോമസ് എന്നിവര്‍ക്കും ബൈക്ക് യാത്രികരായ രണ്ട് പേര്‍ക്കുമാണ് പരിക്കേറ്റത്.

കൊച്ചി എം.ജി റോഡില്‍ ഇന്ന് പുലര്‍ച്ചെ 1.30ഓടെ സിനിമ ചിത്രീകരണത്തിനിടെയായിരുന്നു അപകടം.അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു. നിയന്ത്രണം വിട്ട കാര്‍ തലകീഴായി മറിയുകയും മുന്നിലുണ്ടായിരുന്ന കാറിലിടിക്കുകയും ചെയ്തു. ഈ കാര്‍ റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ഫുഡ് ഡെലിവറി ബോയുടെ ബൈക്കിലിടിച്ചു. തലകീഴായി മറിഞ്ഞ കാര്‍ മുന്നോട്ട് നീങ്ങി ബൈക്കുകളിലും ഇടിച്ചാണ് നിന്നത്.

Share This Article
Leave a comment