LDC Exam – അധിക സർവീസുമായി കെ എസ് ആർ ടി സി

At Malayalam
1 Min Read

ഈ മാസം 27 ന് തിരുവനന്തപുരം ജില്ലയിൽ നടക്കുന്ന പി എസ് സി യുടെ എൽ ഡി ക്ലർക്ക് പരീക്ഷയ്ക്ക് വിപുലമായ യാത്രാ ക്രമീകരണങ്ങൾ ഒരുക്കി കെ എസ് ആർ ടി സി.

ജില്ലയിലെ 607 കേന്ദ്രങ്ങളിൽ നടക്കുന്ന എൽ ഡി ക്ലാർക്ക് പരീക്ഷയ്ക്ക് ഉദ്യോഗാർത്ഥികൾക്കായി കെ എസ് ആർ ടി സി അധിക സർവ്വീസുകൾ നടത്തും.

607 സെൻ്ററുകളിലായി 1,39,187 ഉദ്യോഗാർത്ഥികളാണ് പരീക്ഷയിൽ പങ്കെടുക്കുന്നത്. ഉദ്യോഗാർത്ഥികൾക്ക് പരീക്ഷാ കേന്ദ്രങ്ങളിലേക്ക് കൃത്യസമയത്തുതന്നെ എത്തിച്ചേരുന്നതിനുവേണ്ടി റെയിൽവേ സ്റ്റേഷൻ, ബസ് സ്റ്റാൻഡ് എന്നിവടങ്ങളിൽനിന്നും പരീക്ഷാ കേന്ദ്രങ്ങളിലേക്ക് ആവശ്യാനുസരണമുള്ള സർവ്വീസുകൾ നടത്തുന്നതിനും പരീക്ഷാ കേന്ദ്രങ്ങളിൽ നിന്നും തിരികെ പോകുവാനുള്ള ക്രമീകരണങ്ങളുമാണ് ഏർപ്പെടുത്തിയിട്ടുള്ളത്.

യാത്രക്കാരുടെ തിരക്ക് കൂടുതൽ അനുഭവപ്പെടുന്ന സാഹചര്യങ്ങളിൽ കൂടുതൽ ട്രിപ്പുകൾ നടത്തുവാനുള്ള ക്രമീകരണങ്ങളും കെ എസ് ആർ ടി സി ഒരുക്കിയിട്ടുണ്ട്.
കെ എസ് ആർ ടി സി യുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക് –

- Advertisement -

കൺട്രോൾറൂം (24×7)

മൊബൈൽ – 9447071021

ലാൻഡ്‌ലൈൻ – 0471-2463799

സോഷ്യൽ മീഡിയ സെൽ (24×7)

വാട്സാപ്പ് – 9497722205

- Advertisement -
Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment