ഗവർണർക്ക് എതിരെയുള്ള കേരളത്തിന്റെ ഹർജി സുപ്രീം കോടതിയിൽ ഇന്ന്

At Malayalam
0 Min Read

ഏഴ് ബില്ലുകള്‍ തടഞ്ഞുവെച്ച ഗവര്‍ണ്ണറുടെ നടപടി ചോദ്യം ചെയ്ത് കേരളത്തിന്റെ പുതിയ ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. രണ്ടേ മുക്കാല്‍ വര്‍ഷത്തിലധികമായി ബില്ലുകള്‍ തടഞ്ഞുവെച്ചുവെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹർജിയിൽ പറയുന്നു. എട്ട് ബില്ലുകളില്‍ ഏഴും തടഞ്ഞു. അംഗീകാരം നല്‍കിയത് ഒരു ബില്ലിനു മാത്രമെന്നും ഹർജിയിൽ പറയുന്നു.

ബില്ലുകള്‍ ഗവർണർ, രാഷ്ട്രപതിക്കയച്ച നടപടി ഭരണഘടനാ വിരുദ്ധമെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. ഫെഡറല്‍ ഘടനയെ തകര്‍ക്കുന്നതാണ് ഗവര്‍ണ്ണറുടെ നടപടി. ഗവര്‍ണ്ണറുടെ നടപടിക്ക് ആധാരമായ രേഖകള്‍ സുപ്രിംകോടതി വിളിച്ചുവരുത്തണമെന്നാണ് പ്രധാന ആവശ്യങ്ങളിൽ ഒന്ന്. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ആണ് ഹർജി പരിഗണിക്കുന്നത്.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment