കോഴിക്കോട്ടേക്ക് വന്ന കെ എസ് ആർ ടി സി യുടെ സൂപ്പർ എക്സ്പ്രസ് ബസിൽ കഞ്ചാവു കടത്താൻ ശ്രമം നടത്തിയതായി പൊലിസ് കണ്ടെത്തി. ബംഗളുരുവിൽ നിന്നുമാണ് ബസ് യാത്ര തിരിച്ചത്. ബസിൻ്റെ സീറ്റിൽ 80 പായ്ക്കറ്റ് സിഗരറ്റ് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയതാണ് സംശയത്തിന് ആധാരം.
സംഭവത്തിൽ ബസ് കണ്ടക്ടർക്കെതിരെ നടപടി എടുക്കാൻ ശുപാർശയുണ്ട്. ഇത്തരം കാര്യങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ പൊലിസിനെ അറിയിക്കേണ്ടതാണ്. എന്നാൽ ഇക്കാര്യത്തിൽ കണ്ടക്ടർ വീഴ്ചവരുത്തിയത് കുറ്റകരമാണെന്ന് കണ്ടെത്തിയാണ് നടപടിക്ക് ശുപാർശ ചെയ്തത്. പ്രതികളെ കുറിച്ചുള്ള യാതൊരു വിവരവും ഇതുവരേയും ലഭിച്ചിട്ടില്ലന്ന് പൊലിസ് പറയുന്നു.
