വടക്ക് ശനിയാഴ്ചവരെ മഴ തുടരുമെന്ന്

At Malayalam
1 Min Read

വടക്കൻ ജില്ലകളിൽ വരുന്ന ശനിയാഴ്ച വരെ മഴ കടുക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പ്രവചിച്ചു. നാളെ (വ്യാഴം) കാസർഗോഡ്, കണ്ണൂർ ജില്ലകളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അതിതീവ്ര മഴ പെയ്യുമെന്നും മുന്നറിയിപ്പുണ്ട്. കനത്ത മഴയുടെ പശ്ചാത്തലത്തിൽ രണ്ടു ജില്ലകളിലും ഓറഞ്ച് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. ഇരു ജില്ലകളിലും പ്രത്യേകിച്ച് മലയോര മേഖലകളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും നിർദേശമുണ്ട്.

ഇന്ന് (ബുധൻ) കാസർഗോഡ്, കണ്ണൂർ, നാളെ (വ്യാഴം) വയനാട്, മലപ്പുറം, കോഴിക്കോട്, വെള്ളിയാഴ്ച കാസർഗോഡ്, കണ്ണൂർ, കോഴിക്കോട്, വയനാട് ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയും ശക്തിയേറിയ കാറ്റിനും സാധ്യതയുള്ളതായും കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നു.

കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ ശക്തിയേറിയ കാറ്റ് വീശാൻ സാധ്യത ഉള്ളതിനാൽ ഇവിടങ്ങളിൽ മീൻ പിടിയ്ക്കാൻ പോകരുതെന്നും അറിയിപ്പിൽ പറയുന്നുണ്ട്.

Share This Article
Leave a comment