തൃശൂരിൽ സ്വർണാഭരണങ്ങൾ കവർന്ന ഒരാൾ പിടിയിൽ, മൂന്നു പേർക്കായി അന്വേഷണം

At Malayalam
1 Min Read

ആലുവ സ്വദേശികളായ സ്വർണ്ണാഭരണ നിർമാണ തൊഴിലാളികളെ,ആഭരണം വാങ്ങാനെന്ന വ്യാജേന തൃശൂരിലെ ലോഡ്ജിൽ വിളിച്ചു വരുത്തി 40 ലക്ഷം രൂപ വിലമതിയ്ക്കുന്ന സ്വർണം കവർന്നവരിൽ ഒരാളെ പൊലിസ് പിടി കൂടി. ആലുവ സ്വദേശികളും സ്വർണാഭരണങ്ങൾ നിർമിച്ച് ഉപജീവനം നടത്തുന്നവരുമായ ഷമീർ, ബാസ്റ്റിൻ എന്നിവരാണ് തട്ടിപ്പിനിരയായത്.

ആക്രമികൾ തിരുവനന്തപുരം സ്വദേശികളാണെന്ന് പറയപ്പെടുന്നു. സ്വർണാഭരണങ്ങൾ നോക്കി വാങ്ങാനെന്ന രീതിയിലാണ് നാലുപേരുടെ സംഘം ഇവരെ തൃശൂർ കെ എസ് ആർ ടി സി ബസ് സ്റ്റാൻ്റിനടുത്തുള്ള ലോഡ്ജിലേക്ക് വിളിച്ചു വരുത്തിയത്. ലോഡ്ജിലെത്തി ഇവരോട് സംസാരിക്കുമ്പോഴാണ് തട്ടിപ്പാണെന്ന് തൊഴിലാളികൾക്ക് മനസിലായത്.

ലോഡ്ജിൽ നിന്നും രക്ഷപ്പെടാൻ ശ്രമിക്കവേ ഇവരെ നാൽവർ സംഘം ആക്രമിക്കുകയായിരുന്നു. കത്തി കൊണ്ട് കുത്തി പരിക്കേൽപ്പിക്കുകയും മർദിക്കുകയും ചെയ്തു. സ്വർണാഭരണങ്ങൾ കവർന്ന് സംഘം രക്ഷപ്പെടുകയും ചെയ്തു. നാലു പേരിൽ രഞ്ജിത് എന്നയാൾ ഇന്നലെ തന്നെ അറസ്റ്റിലായിട്ടുണ്ട്. പൊലിസ് ഇയാളെ വിശദമായി ചോദ്യം ചെയ്തു വരുന്നു.

Share This Article
Leave a comment