സ്വർണത്തിന് വില കുറയും, കാൻസർ മരുന്നുകളുടെ കസ്റ്റംസ് ഡ്യൂട്ടി ഒഴിവാക്കി

At Malayalam
0 Min Read

മൂന്ന് കാൻസർ മരുന്നുകളുടെ കസ്റ്റംസ് ഡ്യൂട്ടി ഒഴിവാക്കാൻ കേന്ദ്ര ബജറ്റിൽ നിർദേശം. സ്വർണത്തിന്റെയും വെള്ളിയുടെയും കസ്റ്റംസ് തീരുവ ആറുശതമാനമായി കുറയ്ക്കുമെന്നും ധനമന്ത്രി നിർമലാ സീതാരാമൻ ബജറ്റിൽ പ്രഖ്യാപിച്ചു. പ്ലാറ്റിനത്തിന് 6.4 ശതമാനമായി തീരുവ കുറയ്ക്കുമെന്നും ധനമന്ത്രി അറിയിച്ചു.

എക്‌സറേ ട്യൂബുകൾക്ക് തീരുവ കുറയ്ക്കും. ലതറിനും തുണിത്തരങ്ങൾക്കും വില കുറയും. മൊബൈൽ ഫോൺ, ചാർജർ എന്നിവയുടെ കസ്റ്റംസ് ഡ്യൂട്ടി കുറച്ചു. മൊബൈൽ ഫോണുകൾക്കും മൊബൈൽ പി സി ബി എസിനും മൊബൈൽ ചാർജറുകൾക്കുമുള്ള ഇറക്കുമതി നികുതി 15 ശതമാനമായു കുറച്ചിട്ടുണ്ട്.

Share This Article
Leave a comment