പാർലമെൻ്റ് തകർക്കുമെന്ന് കേരള എം പി മാർക്ക് സന്ദേശം

At Malayalam
1 Min Read

പാർലമെൻ്റ് മുതൽ ചെങ്കോട്ട വരെ ബോംബിട്ടു തകർക്കുമെന്നും അതനുഭവിക്കണ്ട എന്നുണ്ടെങ്കിൽ പാർലമെൻ്റംഗങ്ങൾ വീട്ടിലിരുന്നോളണമെന്നും ഖാലിസ്ഥാൻ്റെ പേരിൽ ഭീഷണി സന്ദേശം ലഭിച്ചു. ഖാലിസ്ഥാൻ തീവ്രവാദ സംഘടന സിഖ് ഫോർ ജസ്റ്റിസിൻ്റെ പേരിലാണ് സന്ദേശം ലഭിച്ചത്. കേരളത്തിൽ നിന്നുള്ള അംഗങ്ങളായ വി ശിവദാസ്, എ എ റഹിം എന്നിവർക്കാണ് ഭീഷണി സന്ദേശം ലഭിച്ചത്.

സന്ദേശം ലഭിച്ചതോടെ എം പി മാർ ഡെൽഹി പൊലിസിനെ വിവരമറിയിച്ചു. പൊലിസ് എം പി മാരുമായി സംസാരിച്ച് കൂടുതൽ വിവരങ്ങൾ ശേഖരിച്ചു. ഇന്ത്യൻ ഭരണാധികാരികൾ സിഖുകാരെ അടിച്ചമർത്തുകയാണെന്നും സിഖുവംശജർ രാജ്യത്ത് വലിയ ഭീഷണി നേരിടുകയാണെന്നും സന്ദേശത്തിൽ പറയുന്നുണ്ട്.

പാർലമെൻ്റിൻ്റെ സുരക്ഷാ ചുമതല ഇപ്പോൾ സി ഐ എസ് എഫ്നാണ്. ഭീഷണി സന്ദേശത്തിൻ്റെ പശ്ചാത്തലത്തിൽ പാലർമെൻ്റ് സന്ദർശനത്തിന് കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താനാണ് സാധ്യത.

Share This Article
Leave a comment