തിരുവന്തപുരം, കൊല്ലം ജില്ലകളിലെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. മണിക്കൂറിൽ 50 കി. മീ വേഗത്തിൽ കാറ്റു വീശാനുള്ള സാധ്യതയും പ്രവചിക്കുന്നു. ആലപ്പുഴ ജില്ലയിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ മിതമായ മഴ സാധ്യതയും വകുപ്പ് പ്രവചിക്കുന്നു.
കാസർഗോഡ്, കണ്ണൂർ ജില്ലകളിൽ മഞ്ഞ ജാഗ്രതാ നിർദേശമാണ് നൽകിയിരിക്കുന്നത്. കോട്ടയം, പത്തനംതിട്ട ജില്ലകളിലും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ നേരിയ തോതിലുള്ള മഴയും 40 കി മി വേഗത്തിലുള്ള കാറ്റിനും സാധ്യതയുള്ളതായി കേന്ദ്രകാലാവസ്ഥാ വകുപ്പ് സൂചന നൽകുന്നു.