ആമയിഴഞ്ചാൻ തോട്ടിൽ രക്ഷാപ്രവർത്തനത്തിലേർപ്പെട്ട അഗ്നിരക്ഷാ സേനാംഗങ്ങൾക്ക് അടിയന്തര രോഗ- പ്രതിരോധ ചികിത്സകൾക്കായി വകുപ്പിന്റെ പ്രത്യേക ധനസഹായം നൽകി. സ്‌കൂബാ ഡൈവിങ് അംഗങ്ങൾ ഉൾപ്പെടെ നാൽപ്പത്തി മൂന്നു പേർക്കാണ് മൂവായിരം രൂപ വീതം കൈമാറിയത്. വെൽഫെയർ ആൻഡ് അമിനിറ്റി ഫണ്ടിൽ നിന്നുമാണ് തുക അനുവദിച്ചത്.
ആമയിഴഞ്ചാൻ തോട്ടിലെ രക്ഷാപ്രവർത്തനം പ്രത്യേക കേസായി പരിഗണിച്ചാണ് തുക അനുവദിച്ചത്. വകുപ്പ് ആസ്ഥാനത്ത് നടന്ന ചടങ്ങിൽ അഗ്നിരക്ഷാസേന മേധാവി കെ പദ്മകുമാർ ധനസഹായം വിതരണം ചെയ്തു.