ഓർമയിലെ ഇന്ന്, ജൂലൈ 21, ശിവാജി ഗണേശൻ

At Malayalam
1 Min Read

1927 ഒക്ടോബര്‍ ഒന്നിന് ഒരു സാധാരണ കുടുംബത്തില്‍ റേയില്‍വേ ഉദ്യോഗസ്ഥനായ ചിന്നൈ പിള്ളൈയുടെ മകനായിട്ടാണ് ഗണേശന്‍ ജനിച്ചത്.

അദ്ദേഹത്തിന്റെ പിതാവ് സ്വാതന്ത്ര്യ സമരത്തില്‍ ബ്രിട്ടീഷുകാര്‍ക്കെതിരെ സമരം ചെയ്തതിന് അറസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. ചെറുപ്പ കാലം മുതല്‍ സ്‌റ്റേജ് പരിപാടികളിൽ താല്പര്യമുണ്ടായിരുന്ന ഗണേശന്‍ ഒരു നാടക ഗ്രൂപ്പില്‍ അംഗമായി ചേര്‍ന്നു.

ആദ്യ ചിത്രം 1952 ൽ പുറത്തു വന്ന പരാശക്തി ആയിരുന്നു.

ഇതിന്റെ തിരക്കഥ എഴുതിയറ്റ് എം കരുണാനിധി ആയിരുന്നു. അദ്ദേഹം ശിവാജി, ചക്രവര്‍ത്തിയുടെ വേഷങ്ങള്‍ അഭിനയിച്ചതിനു ശേഷം പേരിനു മുന്‍പില്‍ ശിവാജി എന്ന് കൂടി ചേര്‍ക്കുകയായിരുന്നു.

- Advertisement -

തുടര്‍ന്ന് നൂറുകണക്കിന് ചിത്രങ്ങളില്‍ അദ്ദേഹം അഭിനയിച്ചു. എം ജി ആര്‍, ജെമിനി ഗണേശന്‍ എന്നിവര്‍ക്കൊപ്പം ശിവാജിയും ഒരു പ്രധാന താരമായി വളർന്നു. മലയാളം, ഹിന്ദി തുടങ്ങിയ ഭാഷകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.

1999 ല്‍ പുറത്തിറങ്ങിയ പടയപ്പയായിരുന്നു അദ്ദേഹത്തിന്റെ അവസാന ചിത്രം.

1955 വരെ അദ്ദേഹം ദ്രാവിഡ മുന്നേറ്റ കഴകം പാര്‍ട്ടിയില്‍ അംഗമായിരുന്നു. ഒരു വിവാദത്തില്‍ പെട്ട് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെട്ടതിനു ശേഷം അദ്ദേഹം 1961 ല്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പാര്‍ട്ടീയില്‍ ചേര്‍ന്നു.

1966 ല്‍പത്മശ്രീ പുരസ്‌കാരവും1984 ല്‍ പത്മഭൂഷന്‍ പുരസ്‌കാരവും ലഭിച്ചു.

ശ്വാസകോശസംബന്ധമായ അസുഖങ്ങള്‍ കൊണ്ട് അദ്ദേഹം 2001 ജൂലൈ 21ന് തന്റെ 74-ാം വയസ്സില്‍ ചെന്നൈയിലെ അപ്പോളോ ആശുപത്രിയില്‍ വച്ച് മരണമടഞ്ഞു.

- Advertisement -
Share This Article
Leave a comment