എന്നാലും ഇതു കുറച്ചു കടന്നു പോയി

At Malayalam
1 Min Read

കോഴിക്കോട് ജില്ലയിലെ കൊരങ്ങാട് വീടുകളിൽ രാത്രികാലങ്ങളിൽ ഒളിഞ്ഞു നോട്ടക്കാരുടെ ശല്യം സഹികെട്ട നാട്ടുകാർ സംഘടിതമായി ആളെ പിടിയ്ക്കാൻ തീരുമാനമെടുക്കുന്നു. പ്രവർത്തനങ്ങൾ ഏകോപിപ്പിയ്ക്കുന്നതിനായി ഒരു വാട്സ് ആപ് ഗ്രൂപ്പും ക്രിയേറ്റ് ചെയ്തു. സംഘത്തിൽ ഏറ്റവും ആക്ടീവായി നിന്ന ചെറുപ്പക്കാരൻ അഡ്മിനായി ഗ്രൂപ്പുമായി. പ്രതിയെ പിടി കൂടാനുള്ള ചർച്ചകളും ഗ്രൂപ്പിൽ സജീവമായി.

ഗ്രൂപ്പും ചർച്ചയും കൊടുമ്പിരി കൊള്ളുമ്പോഴും വീടുകളിൽ രാത്രിയിൽ വീണ്ടും ഒളിഞ്ഞു നോട്ടക്കാരൻ എത്തികൊണ്ടിരുന്നു. ഏതു വിധേനയും ആളെ പിടിച്ചേ മതിയാവൂ എന്ന നിലയിൽ എത്തി. ഇതിനിടയിലാണ് സമീപത്തെ ഒരു വീട്ടിൽ രാത്രി നോട്ടക്കാരൻ എത്തിയത്. ആളുകൾ വളഞ്ഞെങ്കിലും ഒളിനോട്ടക്കാരൻ അതിവേഗം മതിലുചാടി ഓടി മറഞ്ഞു. സി സി ടി വി ഘടിപ്പിച്ചിരുന്ന വീടായിരുന്നതിനാൽ ദൃശ്യങ്ങൾ പരിശോധിക്കാം എന്ന തീരുമാനത്തിൽ നാട്ടുകാർ എത്തുന്നു, പരിശോധന നടത്തുന്നു. ഗ്രൂപ്പ് അഡ്മിനായ ചെറുപ്പക്കാരനെ ദൃശ്യങ്ങളിൽ കണ്ട് നാട്ടുകാരും അയലത്തുകാരും ഞെട്ടുന്നു.

ആരും പരാതി പറായാനില്ലാത്തതുകൊണ്ട് പൊലിസ് കേസെടുത്തില്ല.

Share This Article
Leave a comment