ബംഗളുരുവിൽ നിന്നും മയക്കുമരുന്നുമായി കൊച്ചിയിലേക്ക് പോയ യുവാവിനെ മുത്തങ്ങ ചെക്ക് പോസ്റ്റിൽ വച്ച് എക്സൈസ് പിടി കൂടി. മെത്താഫിറ്റമിൻ എന്ന മയക്കു മരുന്ന് 161 ഗ്രാമോളം ഇയാളിൽ നിന്ന് പിടിച്ചെടുത്തു. ഏകദേശം അഞ്ചു ലക്ഷത്തോളം രൂപ ഇതിനു വിലയുണ്ടാകുമെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറയുന്നു. കൊല്ലം ജില്ലയിലെ ചിറ്റുമൂല സ്വദേശിയും ആയുർവേദ ഡോക്ടറുമായ അൻവർഷായാണ് പിടിയിലായത്.
കെ എസ് ആർ ടി സി സ്വിഫ്റ്റ് ബസിൽ ബാഗിനുള്ളിൽ മയക്കു മരുന്നുമായാണ് ഇയാൾ യാത്ര ചെയ്തത്. ദുബായിൽ സ്വന്തമായി ആയുർവേദ ക്ലിനിക് നടത്തുകയാണെന്നാണ് പ്രതി എക്സൈസിനോട് പറഞ്ഞത്. വിവാഹ ആവശ്യത്തിനാണ് നാട്ടിലെത്തിയതെന്നും ഇയാൾ പറഞ്ഞതായി എക്സൈസ് ഉദ്യോഗസ്ഥർ അറിയിച്ചു.