തീവണ്ടി യാത്രയ്ക്കിടയിൽ സ്ത്രീകളെ ശല്യം ചെയ്തത് ചോദ്യം ചെയ്തയാളെ അക്രമി കുത്തി പരിക്കേൽപ്പിച്ചു. ഇന്നലെ രാത്രി പയ്യോളിക്കും വടകരക്കുമിടയിലാണ് സംഭവം. ആലപ്പുഴ – കണ്ണൂർ റൂട്ടിലെ എക്സിക്യൂട്ടിവ് എക്സ്പ്രസിലാണ് സംഭവം നടന്നത്. ആർ പി എഫ് പ്രതിയെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
മദ്യപിച്ചിരുന്ന പ്രതി നിരന്തരം സ്ത്രീകളെ ശല്യം ചെയ്യാൻ തുടങ്ങിയപ്പോഴാണ് പ്രശ്നം തുടങ്ങിയത്. ചോദ്യം ചെയ്ത ആളുമായി തർക്കത്തിലായ പ്രതി കയ്യിൽ ഉണ്ടായിരുന്ന സ്ക്രൂ ഡ്രൈവർ ഉപയോഗിച്ച് നെറ്റിയിൽ കുത്തുകയായിരുന്നു. മുറിവ് സാരമുള്ളതല്ലാത്തതിനാൽ അപകടം ഒഴിവായി. യാത്രക്കാരുടെ സുരക്ഷയ്ക്കായി പൊലിസുകാരുടെ സാന്നിധ്യം ഇപ്പോൾ തീരെ ഇല്ലാതായതായി യാത്രക്കാർ പറയുന്നു.