പനി ബാധിച്ച് പത്ത് വയസ്സുകാരി മരിച്ചു

At Malayalam
0 Min Read

പനി ബാധിച്ച് ചികിത്സയിലായിരുന്ന പത്ത് വയസ്സുകാരി മരിച്ചു. കൊടുവള്ളി എളേറ്റിൽ പുതിയോട്ടിൽ കളുക്കാംചാലിൽ കെ.സി ശരീഫിൻ്റെ മകൾ ഫാത്വിമ ബത്തൂലാണ് മരിച്ചത്. എളേറ്റിൽ ജി.എം.യു.പി സ്കൂൾ അഞ്ചാം ക്ലാസ് വിദ്യാർഥിനിയാണ്.ഏതാനും ആഴ്ചകൾക്ക് മുമ്പ് പനി ബാധിക്കുകയും പിന്നീട് ഭേദമാവുകയും ചെയ്തിരുന്നു. വെള്ളിയാഴ്ച രാത്രി പനി മൂർച്ഛിച്ചതിനെ തുടർന്ന് എളേറ്റിൽ വട്ടോളിയിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Share This Article
Leave a comment