കായികാധ്യാപിക സ്കൂളിൽ കുഴഞ്ഞു വീണ് മരിച്ചു

At Malayalam
0 Min Read

കോട്ടയത്ത് കായികാധ്യാപിക സ്കൂളിൽ കുഴഞ്ഞുവീണ് മരിച്ചു. മഹാത്മാഗാന്ധി സർവകലാശാലയിലെ ക്രോസ് കൺട്രി ടീമിൻ്റെ മുൻ ക്യാപ്റ്റൻ കൂടിയായ മനു ജോൺ ആണ് മരിച്ചത്. 51 വയസായിരുന്നു അവർക്ക് പ്രായം. തെങ്ങണ ഗുഡ് ഷെപ്പേഡ് പബ്ലിക് സ്കൂളിൽ കായി കാധ്യാപികയായി ജോലി ചെയ്തു വരികയായിരുന്നു.

രാവിലെ സ്കൂളിലെത്തിയ ശേഷം അസ്വസ്ഥതയുണ്ടായി കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. ഒളിമ്പ്യൻ അഞ്ജു ബോബി ജോർജിനൊപ്പവും മത്സരങ്ങളിൽ പങ്കെടുത്തിട്ടുണ്ട്.

Share This Article
Leave a comment