മഴയെ തുടർന്ന് അവധി നൽകാത്തതിന് പത്തനംതിട്ട ജില്ലാ കളക്ടർക്കെതിരെ സോഷ്യൽ മീഡിയയിൽ അസഭ്യം എഴുതിയ കുട്ടിയുടെ രക്ഷിതാക്കളെ ജില്ലാ കളക്ടർ പ്രേം കൃഷ്ണൻ വിളിച്ചു വരുത്തി. കുട്ടിയെ കാര്യങ്ങൾ പറഞ്ഞ് ബോധ്യപ്പെടുത്തണമെന്ന് ഉപദേശിച്ചു മടക്കി അയച്ചു.
ഇത്തരത്തിലുള്ളതും അല്ലാത്തതുമായ അനവധി സന്ദേശങ്ങളാണ് മഴ തുടങ്ങിയാൽ തനിയ്ക്കു ലഭിയ്ക്കുന്നതെന്ന് കളക്ടർ പറയുന്നു. അവധി തന്നില്ലെങ്കിൽ ആത്മഹത്യ ചെയ്യുമെന്നും ഉത്തരവാദിത്തം കളക്ടർക്കു മാത്രമായിരിക്കും എന്നതടക്കമുള്ള സന്ദേശങ്ങളും ലഭിക്കുന്നുണ്ടത്രേ.
അവധി അനുവദിയ്ക്കാനുള്ള പ്രോട്ടോകോൾ അറിയാ ത്തതു കൊണ്ടാണ് കുട്ടികൾ ഇങ്ങനെ സന്ദേശങ്ങൾ അയക്കുന്നതെന്നും മോശപ്പെട്ട സന്ദേശങ്ങൾ ഇനിയും അയക്കുന്ന കുട്ടികളെ രക്ഷകർത്താക്കളോടൊപ്പം കളക്ട്ററേറ്റിൽ വിളിച്ചു വരുത്തി സംസാരിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും കളക്ടർ പറയുന്നു.